Latest NewsNewsMobile PhoneTechnologyFestivals

ജിയോ വരിക്കാർക്ക് വീണ്ടും സന്തോഷിക്കാം : പുതിയ ഓഫറുകൾ അവതരിപ്പിച്ചു

ജിയോ ഫോണ്‍ വരിക്കാർക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ കൊണ്ടുവരുന്ന 4 ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. 75,125,155 185 എന്നിവയാണ് പ്ലാനുകൾ. 75 രൂപയുടെ പ്ലാനിൽ ലഭിക്കുന്നു. 3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോള്‍, മറ്റു ഫോണ്‍ നമ്ബറുകളിലേക്കു 500 മിനിറ്റ് ഓഫ്നെറ്റ് കോള്‍ ടൈം എന്നിവ ലഭിക്കുന്നു. 125 രൂപയുടെ പ്ലാനില്‍ 14 ജിബി ഡേറ്റ,

JIO ALL IN ONE

ജിയോ ഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണ്‍ നമ്ബറുകളിലേക്കു 500 മിനിറ്റ് ഓഫ്നെറ്റ് കോളും ലഭിക്കുമ്പോൾ 155 രൂപയുടെ പ്ലാനില്‍ 25 ജിബി ഡേറ്റ ഒഴികെ ബാക്കി ഓഫറുകൾ മറ്റു പ്ലാനുകൾക്ക് സമാനം. 185 രൂപയുടെ പ്ലാനില്‍ 25 ജിബി ഡേറ്റയാകും ലഭിക്കുക. ഒരു മാസമാണ് ഈ ഓഫറുകളുടെ എല്ലാം കാലാവധി. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. അതേസമയം ദീപാവലി ഉല്‍സവകാല ഓഫര്‍ പ്രമാണിച്ച് ജിയോ ഫോണുകള്‍ 50 ശതമാനം വിലകുറവിൽ 699 രൂപയ്ക്ക് സ്വന്തമാക്കാം.

JIO PHONE

Also read : ദീപാവലി ആഘോഷമാക്കാൻ ഓഫറുമായി ഗോ എയർ : യാത്രാ നിരക്കിൽ ഇളവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button