USALatest NewsNewsInternational

ഐഎസ് തലവൻ അൽ-ബാഗ്‍ദാദി കൊല്ലപ്പെട്ടതായി സൂചന

വാഷിംഗ്ടണ്‍: സിറിയിയില്‍ നടന്ന സൈനിക നീക്കത്തിനിടയില്‍ ഐഎസ്ഐഎസ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയില്‍ ശനിയാഴ്‍ച ആക്രമണം നടത്തിയെന്നും ബഗ്‍ദാദിയെ ഇല്ലാതാക്കാനാണ് ലക്ഷ്യമിട്ടതെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ബഗ്‍ദാദി കൊല്ലപ്പെട്ടു. സംഭവം രഹസ്യമായി സൂക്ഷിക്കണമെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. സൈനിക ഓപ്പറേഷന്‍ അവസാനിച്ച ശേഷം, ‘വലിയൊരു സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു’ എന്ന് ട്രംപ് ട്വീറ്റ് ചെയ്‍തിരുന്നു. ഒരാഴ്‍ച മുമ്പാണ് സൈനിക ഓപ്പറേഷന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് സൈന്യത്തിന് അനുമതി നല്‍കിയത്.  പ്രത്യേക സൈനിക സംഘങ്ങളാണ് ആക്രമണം നടത്തിയത്. അതേസമയം ഞായറാഴ്‍ച രാവിലെ(അമേരിക്കൻ സമയം) പ്രസിഡന്‍റ് വലിയ പ്രസ്‍താവന പുറത്തുവിടുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also read : എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button