Latest NewsNewsIndia

ദീപപ്രഭയിൽ ഭാരതം; ജനങ്ങള്‍ക്ക് ദീപാവലി ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ദീപാവലി ആഘോഷിക്കുന്ന എല്ലാ ഭാരതീയർക്കും ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തിന്മയുടെ മേല്‍ നന്മ വിജയം കൈവരിക്കുമെന്ന പ്രതീക്ഷയാണ് ദീപാവലി.നിരാശയുടെ മേലുള്ള പ്രത്യാശയുടെ വിജയമാണ് ദീപാവലി. ഇരുട്ടിനു മേല്‍ വെളിച്ചം വിജയം കൈവരിക്കുമെന്ന പ്രതീക്ഷയാണ് ദീപാവലി. ദീപാവലി ദിനത്തില്‍ എല്ലാ പൗരന്മാര്‍ക്കും ആശംസയറിക്കുന്നതായി രാഷ്ട്രപതി വ്യക്തമാക്കി.

ALSO READ: കാർ പാർക്കിങ്; ഈ രാജ്യത്ത് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം വിറ്റു പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്

എല്ലാ വീടുകളിലും സന്തോഷവും സമൃദ്ധിയും സമാധാനവും നിലനില്‍ക്കുന്നതാവട്ടെ ഈ ദീപാവലിയെന്നും അദ്ദേഹം ആശംസിച്ചു. സ്‌നേഹത്തിന്റേയും കരുതലിന്റേയും പരിചരണത്തിന്റെയും ദീപം നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശിപ്പിക്കാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ലോകമെമ്പാടുമുള്ളവര്‍ ദീപാവലി ആഘോഷിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും സന്തോഷവും സമൃദ്ധിയും നിറയട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ALSO READ: കോൺഗ്രസ് പിന്തുണയിൽ സി പി എമ്മിന് പഞ്ചായത്ത് ഭരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button