USALatest NewsNews

കാർ പാർക്കിങ്; ഈ രാജ്യത്ത് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം വിറ്റു പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്

ഹോങ്കോങ്: ഹോങ്കോങ്ങില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം വിറ്റു പോയത് ഞെട്ടിക്കുന്ന തുകയ്ക്ക്. ഏകദേശം ഏഴു കോടിയോളം രൂപയ്ക്കാണ് (969,000 ഡോളര്‍) ഒരു വന്‍കിട കെട്ടിട സമുച്ചയത്തിലെ പാര്‍ക്കിങ്ങിനുള്ള ഇടം വില്‍പന നടത്തിയത്. വന്‍ നഗരങ്ങളില്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹോങ്കോങ്ങില്‍ ഒരു ഇടത്തരം വീടിന്റെ വിലയുടെ മൂന്നിരട്ടിയാണ് ഈ തുക. സര്‍ക്കാര്‍ കണക്കു പ്രകാരം ഹോങ്കോങ് വാസികളില്‍ അഞ്ചില്‍ ഒരാള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

ALSO READ:  കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മുന്നില്‍ ഈ ജില്ല

ഹോങ്കോങ്ങിലെ 73 നിലയുള്ള പ്രശസ്തമായ കെട്ടിടത്തിനു താഴെയുള്ള പാര്‍ക്കിങ് സ്ഥലമാണ് ഞെട്ടിക്കുന്ന തുകയ്ക്ക് വില്‍പന നടന്നത്. അതിസമ്പന്നരും വന്‍കിട വ്യവസായികളും താമസിക്കുന്ന കെട്ടിടമാണ് ഇത്.
ഹോങ്കോങ്ങിലെ കടുത്ത സാമ്പത്തിക അസമത്വത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് ഇതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ALSO READ: നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി

ഇത് അടിക്കടി വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള 134.5 ചതുരശ്രയടിയുള്ള പാര്‍ക്കിങ് സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് 5.2 ലക്ഷം രൂപ വിലയ്ക്കാണ് വില്‍പന നടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button