KeralaLatest NewsIndia

മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ നഗരത്തില്‍ പ്രകടനം : 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ നഗരത്തില്‍ പ്രകടനം നടത്തിയ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മിഠായിത്തെരുവിലാണ് ഇവര്‍ പ്രകടനം നടത്തിയത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലേക്ക് പ്രതിഷേധ യോഗത്തിന് പ്രകടനമായി എത്തിയവരെയാണ് എസ്.എം സ്റ്റ്രീറ്റ് പരിസരത്ത് വച്ച്‌ കസബ പോലിസ് അറസ്റ്റ് ചെയ്തത്.

വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുല്ലപ്പള്ളി

പ്രകടനത്തിനും പ്രതിഷേധത്തിനും നേതൃത്വം കൊടുത്ത രജീഷ് കൊല്ലംകണ്ടി, അംബിക തുടങ്ങി 20 പേരാണ് കസ്റ്റഡിയിലുള്ളത്. നിലമ്പൂരിലും വൈത്തിരിയും നടന്ന അതേ വ്യാജ ഏറ്റുമുട്ടലാണ് ഇപ്പോള്‍ അട്ടപ്പാടിയിലും പോലീസ് ആവര്‍ത്തിക്കുന്നതെന്നും അതവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button