Latest NewsNewsMobile PhoneTechnology

നിങ്ങളുടെ ഐഫോണിൽ ഇത്തരം ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ ഒഴിവാക്കു : കാരണമിതാണ്

ന്യൂയോര്‍ക്ക്: ആപ്പ് സ്റ്റോറില്‍ നിന്നും 17 ആപ്പുകള്‍ നീക്കം ചെയ്തു ആപ്പിൾ. ഐഫോണുകൾക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാല്‍വെയര്‍ ബാധയുള്ള ആപ്പുകളാണ് ഇവയെന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വാണ്‍ഡെറാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആപ് ആസ്‌പെക്ട് ടെക്‌നോളജീസ് എന്ന കമ്പനിയുടേതാണ് ഈ ആപ്പുകൾ. എന്താവശ്യത്തിന് ആപ് ഇന്‍സ്റ്റാള്‍ ചെയ്‌തോ അവ നിര്‍വഹിക്കുമെങ്കിലും, മുന്നാമതൊരു സൈബര്‍ ക്ലെയിന്‍റിന് പണം ഉണ്ടാക്കുവാനും സഹായിക്കുന്നു. ഇവയിലെല്ലാം ഉൾപ്പെടുത്തിയ ഒരു ക്ലിക്കര്‍ ട്രോജന്‍ മൊഡ്യൂളാണ് ഇതിനു പിന്നിൽ. തുടര്‍ച്ചയായി വെബ് പേജുകള്‍ തുറക്കുകയും ഉപയോക്താവിന്റെ അനുമതിയില്ലാതെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു.കാര്യമായി ട്രാഫിക് ഇല്ലാത്ത ചില വെബ്‌സൈറ്റുകൾക്ക് ക്ലിക് ഉണ്ടാക്കി ഉയര്‍ത്തിക്കാണിക്കുക എന്ന പ്രവർത്തിയാണ് ഈ ആപ്പുകൾ ചെയ്യുന്നത്. അതോടൊപ്പം ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതിനും , ഡേറ്റാ നഷ്ടമാകുന്നതിനും ഈ ആപ്പുകൾ കാരണമാകുന്നുവെന്നും വാണ്‍ഡെറയുടെ കണ്ടെത്തലുകളിൽ പറയുന്നു. ഇനിയും ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ സുരക്ഷ ഭീഷണിയിലാണെന്നും മുന്നറിയിപ്പ് നല്കന്നു.

നീക്കം ചെയ്ത 17 ആപ്പുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

RTO Vehicle Information, EMI Calculator, Loan Planner, File Manager – Documents, Smart GPS Speedometer, CrickOne – Live Cricket Scores, Daily Fitness – Yoga Poses ,FM Radio PRO – Internet Radio, My Train Info – IRCTC & PNR, Around Me Place Finder, Easy Contacts Backup Manage,r Ramadan Times 2019 Pro, Restaurant Finder – Find Food, BMT Calculator PRO – BMR Calculator PRO – BMR Calc, Dual Accounts, Pro Video Editor – Mute Video, Islamic World PRO – Qibla, Smart Video Compressor

Also read : പുതിയ ആപ്പിൾ എയർപോഡ്സ് പ്രോ എത്തി; ഉടൻ വിപണിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button