Jobs & VacanciesLatest NewsNewsEducation & Career

ഇന്ത്യൻ സേനകളിൽ അവസരം : കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് ക്ഷണിച്ച് യു.പി.എസ്.സി

ഇന്ത്യൻകര, നാവിക, വ്യോമ സേനകളിലെ ഓഫീസർ തസ്തികയിലേക്കായി മ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്-I) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി (100 ഒഴിവുകള്‍), ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി (45), ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി (32),ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (225) എന്നിവിടങ്ങളിലെ വിവിധ കോഴ്‌സുകളിലായി 418 ഒഴിവുകളാണ് ഉള്ളത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ നോണ്‍ടെക്നിക്കല്‍ കോഴ്സിലെ 16 ഒഴിവുകളിലേക്ക് വനിതകള്‍ക്കു അവസരമുണ്ട്.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2020 ഫെബ്രുവരി രണ്ടിനാണ് പരീക്ഷ. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.upsconline.nic.in/

അവസാന തീയതി : നവംബര്‍ 19

Also read : സര്‍വ്വീസ് പ്രൊവൈഡര്‍ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button