Jobs & VacanciesLatest NewsNewsCareerEducation & Career

14 തസ്തികകൾ: ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു: അവസാന തീയതി ഫെബ്രുവരി 10

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം) എന്നീ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 14 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 10 വരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button