Kauthuka Kazhchakal

പച്ച നിറത്തില്‍ ഒരു അപൂര്‍വ്വ നായ്ക്കുട്ടി; ചിത്രങ്ങള്‍ വൈറല്‍

ജര്‍മ്മനി: നിങ്ങള്‍ നീലക്കുറുക്കന്റെ കഥ കേട്ടിട്ടില്ലേ? നീലത്തില്‍ വീണ് ഒടുവില്‍ എല്ലാവരും കൂടി നാട്ടില്‍ നിന്നും തല്ലി ഓടിച്ച കുറുക്കന്റെ കഥ. എന്നാല്‍ പച്ച നിറത്തിലുള്ള നായ്ക്കുട്ടിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്. തന്റെ നിറം കാരണമാണ് ഈ നായ്ക്കുട്ടി ഇപ്പോള്‍ സ്റ്റാറായിരിക്കുന്നത്.

ബ്രൗണ്‍, വെള്ള, കറുപ്പ് നിറങ്ങളിലും ഈ നിറങ്ങളൊക്കെ കൂടിക്കലര്‍ന്ന രീതികളിലുമൊക്കെയുള്ള പട്ടിക്കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ പതിവില്‍ നിന്നു വ്യത്യസ്തമായി പച്ച നിറത്തിലാണ് ഈ അപൂര്‍വ്വ നായ്ക്കുട്ടിയുടെ ജനനം. ജര്‍മനിയിലെ വെര്‍മ്മല്‍സ്‌കിര്‍ഷന്‍ നഗരത്തിലാണ് ഈ അപൂര്‍വ നിറമുള്ള പട്ടിക്കുട്ടി ജനിച്ചിരിക്കുന്നത്.

ALSO READ: നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുന്ന കാര്‍; ഞെട്ടിക്കുന്ന അപകട വീഡിയോ പുറത്ത്

ഉടമ ജോവന്നാ ജസ്റ്റിസ് തന്നെയാണ് തന്റെ വളര്‍ത്തുനായ്ക്ക് ജനിച്ച പട്ടിക്കുട്ടികളിലൊന്നിന് നിറത്തില്‍ അല്‍പം വ്യത്യാസം ഉള്ളതായി കണ്ടെത്തിയത്. മൊത്തം ഒന്‍പത് പട്ടിക്കുട്ടികളാണ് ജനിച്ചത്. എല്ലാം സ്വര്‍ണനിറത്തില്‍ ഉള്ളവ. ഇതില്‍ ഒന്നിന്റെ നിറം മാത്രമാണ് സ്വര്‍ണനിറത്തില്‍ നിന്നു മാറി ഇളം പച്ച നിറത്തിലുള്ളത്. ഇത് കണ്ട ജൊവന്ന ശരിക്കും അമ്പരന്ന് പോയി.

ALSO READ: അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പുറത്തു വിട്ടു

മറ്റ് നായ്ക്കുട്ടികളെ പോലെ തന്നെ ഈ നായ്ക്കുട്ടുയും പൂര്‍ണ ആരോഗ്യവാനാണ്. നിരവധി പേരാണ് ഇവനെ കാണാനെത്തുന്നതെന്ന് ജോവന്നാ പറഞ്ഞു. മറ്റ് നായ്ക്കുട്ടികളെ പരിപാലിക്കുന്നത് പോലെ തന്നെയാണ് ഈ പച്ച നായ്ക്കുട്ടിയെയും പരിഗണിക്കുന്നത്. പുതിയ അതിഥിക്ക് ജോവന്ന ഒരു കിടിലന്‍ പേരും നല്‍കിയിട്ടുണ്ട്. മൊജിറ്റോ എന്നാണ് ഈ നായ്ക്കുട്ടിയുടെ പേര്. എന്നാല്‍ പട്ടിക്കുട്ടിയുടെ ഈ നിറം അധിക കാലം ഇങ്ങനെ തുടരാനിടയില്ലെന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്. വൈകാതെ ഈ നിറം മാഞ്ഞ് മറ്റ് ഗോള്‍ഡന്‍ റിട്രീവറുകളെ പോലെ സ്വര്‍ണ്ണ നിറമുള്ള രോമം തന്നെ ഈ പട്ടിക്കുട്ടിക്കുമുണ്ടാകുമെന്ന് വിദഗ്ദര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button