CricketLatest NewsNews

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20 മത്സരം; ഗൗതം ഗംഭീറിന്റെ ആവശ്യം തള്ളി സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20 മത്സരം ന്യൂഡൽഹിയിൽ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോട്ലയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് മത്സരം ആരംഭിക്കുമെന്ന് ഗാംഗുലി അറിയിച്ചു. ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ വായുവില്‍ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ചതോടെ മത്സരത്തിന്റെ വേദി മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീറും ഇക്കാര്യം ഉന്നയിച്ചിരുന്നു. ക്രിക്കറ്റ് അടക്കമുള്ള ഒരു കായികമത്സരവും നടത്താനുള്ള സാഹചര്യമല്ല ഡൽഹിയിൽ ഉള്ളതെന്നും മുതിര്‍ന്നവരും കുട്ടികളും അടക്കമുള്ളവര്‍ മലിനീകരണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും മലിനീകരണം നിയന്ത്രണവിധേയമാകും വരെ മത്സരങ്ങള്‍ ഒന്നും നടത്താന്‍ പാടില്ലെന്നുമായിരുന്നു ഗംഭീറിന്റെ ആവശ്യം.

Tags

Related Articles

Post Your Comments


Back to top button
Close
Close