Latest NewsNewsInternational

900ല്‍ അധികം കുട്ടികള്‍ എച്ച്‌ഐവി ബാധിതര്‍; ഞെട്ടിത്തരിച്ച് ഒരു നഗരം

ലാഹോര്‍: പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചതായി സ്ഥിരീകരണം. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച് ഐ വി ബാധിതരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ശിശുരോഗ വിദഗ്ദനായ ഡോ. മുസാഫര്‍ ഘംഗ്രോയാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍.ഡോക്ടറുടെ വഞ്ചനാപരമായ സമീപനമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് ഇത്രയധികം കുട്ടികളെ തള്ളി വിട്ടത്. അണുബാധയുള്ള സിറിഞ്ചുകള്‍ ഈ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് ഇത്രയധികം കുട്ടികള്‍ എച്ച് ഐ വി ബാധിതരായത്.

ALSO READ: എച്ച്‌ഐവി ബാധിതനാണെന്ന് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭാര്യയുടേയും ബന്ധുക്കളുടേയും പീഡനം; 27കാരന്‍ ആത്മഹത്യ ചെയ്തു

അഞ്ഞൂറോളം കുട്ടികളില്‍ ഈ വര്‍ഷം ആദ്യം എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, 1100 കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഈ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ 900 കുട്ടികളില്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഘംഗ്രോ മറ്റുള്ളവരില്‍ ഉപയോഗിച്ച് അണുബാധയേറ്റ സിറിഞ്ചുകള്‍ കുട്ടികളെ ചികിത്സിക്കുമ്പോള്‍ ഉപയോഗിക്കുകയായിരുന്നു.

നൂറു കണക്കിന് പേര്‍ക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഡോ. ഘംഗ്രോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പൊതുആശുപത്രിയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button