KeralaLatest NewsNews

സയനോരയ്ക്ക് പരുക്ക്; ‘ടെന്‍ഷന്‍ ആവണ്ട ആരും, ചെറിയ പൊട്ടലാണ്..’ കുറിപ്പുമായി താരം

കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന ഗായിക സയനോരയുടെ ചിത്രം പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി സനയോര രംഗത്തെത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓടിക്കളിച്ചപ്പോള്‍ പറ്റിയ പരുക്കാണെന്നും കുഴപ്പമൊന്നുമില്ലെന്നും സയനോര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരുക്ക് പറ്റിയപ്പോള്‍ കാണാനെത്തിയ സുഹൃത്തുക്കളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആര്‍ജെ നീന, രഞ്ജിനി ജോസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”സെനന്റെ കൂടെ ഓടിക്കളിക്കാന്‍ പോയതാ! ഓള്‍ എന്റെ ഖല്‍ബല്ലേ ! മൂപ്പര്‍ക്ക് എന്നെ കൊറേ മിസ് ചെയ്‌തോണ്ട് മൂപ്പരെ കൂടെ ഞാന്‍ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകള്‍ കാണാന്‍ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെന്‍ഷന്‍ ആവണ്ട ആരും . ഞാന്‍ ഇവിടെ ഓക്കേ ആണ്. നിങ്ങള്‍ ഓരോരുത്തരോടും സ്‌നേഹം തോന്നുന്നു. സന്തോഷായി”- സയനോര കുറിച്ചു.

https://www.facebook.com/SayanoraPhillip/posts/1008959479440261?__xts__%5B0%5D=68.ARD7oHroCT1n7B9m1a9wo7j5DOPJS2hFBZlw4w2RR38C_uADRPRa03akQbtmmcyQw-sgViT1BckWQcY_7tVlJXGX6aGGi_-vzTEoSDsCENjqV2ejTROiAPJbEU00VpmB_zqDDiSej-q70ETDj4BJ8SPuy9gJmssKMGvaohviCeklALhmzpCq8u4mc4vzgcsj6Jx1RBURzR46zipZtHJE1TEwVbYU85hzX-ZoUD2dS-GszDC5usNd9vnYqdR0md3G9sU3A9OV-a7CgLQg3g7f2L-oYwpBloqLQEnTya4avoJo6QQ1PSLVh6dgIePWsBVxfxZyqfuBvF9pxVUKVi69UPU-Tw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button