Latest NewsNewsInternational

വിമാനയാത്രക്കാരെ അപമാനിച്ച നടിയെ വിമാനത്തില്‍ നിന്നും വലിച്ചിറക്കി

മോസ്‌കോ : വിമാനയാത്രക്കാരെ അപമാനിച്ച നടിയെ വിമാനത്തില്‍ നിന്നും  വലിച്ചിറക്കി
. റഷ്യയിലെ നടിയെയാണ് സഹയാത്രക്കാരോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത്. മോസ്‌കോയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍അവീവിലേയ്ക്ക് പോകുന്ന വിമാനത്തിലാണ് സംഭവം.

Read Also ; അച്ചടക്കമില്ലാത്ത വിമാനയാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ യാത്രാവിലക്ക്

സഹയാത്രക്കാര്‍ വളരെ സാധാരണക്കാരാണെന്നും താന്‍ നടിയാണെന്നും പറഞ്ഞ് യാത്രക്കാരെ അപമാനിയ്ക്കുന്ന തരത്തിലായിരുന്നു നടിയുടെ പെരുമാറ്റം. റഷ്യയിലെ ടിവി അവതാരകയായ 53കാരി ലിഡിയ വെലേസേവയാണ് യാത്രക്കാരെ അപമാനിച്ചത്.

വിമാനത്തില്‍ കയറും മുമ്പെ കോട്ടില്ലാത്തതിനെ തുടര്‍ന്ന് 20 മിനിറ്റോളം ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. ഇതില്‍ പ്രകോപിതയായാണ് അവര്‍ വിമാനത്തില്‍ കയറിയത്. താന്‍ കേന്ദ്രകഥാപാത്രമായി വരുന്ന നാടകത്തില്‍ അഭിനയിക്കാന്‍ ടെല്‍അവീവിലേയ്ക്ക് പോകുകയാണെന്നും നിങ്ങളൊക്കെ എന്റെ മുന്നില്‍ വളരെ താഴ്ന്ന നിലയിലാണെന്നും താന്‍ 204,000 റൂബിള്‍ കൊടുത്തിട്ടാണ് ടിക്കറ്റ് എടുത്തതെന്നും പറഞ്ഞാണ് അവര്‍ വിമാനത്തിനുള്ളില്‍ ഒച്ചവെച്ചത്. ഇതോടെ വിമാന ജീവനക്കാര്‍ ഇവരെ വലിച്ച് പുറത്തിറക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button