Latest NewsKauthuka Kazhchakal

‘ ഇത്ര ചിരിച്ചാല്‍ മതിയോ’ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൂച്ചക്കുഞ്ഞ്; ചിത്രങ്ങള്‍ വൈറല്‍

മെക്‌സിക്കോ: പൂച്ചക്കുഞ്ഞുങ്ങളെയും പട്ടിക്കുഞ്ഞുങ്ങളെയുമൊന്നും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പലപ്പോഴും അവയുടെ കുസൃതികള്‍ കണ്ടിരിക്കാനും രസമാണ്.
ഭംഗിയുള്ള പൂച്ചക്കുഞ്ഞുങ്ങളുടേയും പട്ടിക്കുഞ്ഞുങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ്. പലരും തങ്ങളുടെ ടെന്‍ഷനും സങ്കടങ്ങളും ഒക്കെ മറികടക്കുന്നത് ഇങ്ങനെയാണ്.

ALSO READ : ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്


അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഫോട്ടോ എടുക്കുമ്പോള്‍ പുഞ്ചിരിച്ചും, നാക്ക് പുറത്തേക്കിട്ടുമെല്ലാം വളരെ രസകരമായി പോസ് ചെയ്യുന്ന പൂച്ചക്കുഞ്ഞ് ആണ് ഈ ഫോട്ടോകളില്‍. ഒന്നും രണ്ടുമല്ല, മൂന്ന് പൂച്ചക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് ലോറെന്‍ ബോട്ട്സ് എന്ന ന്യൂ മെക്സിക്കന്‍ യുവതി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ALSO READ : ഇത് കാട്ടിലെ പോരാട്ടം; കാട്ടുപന്നിയെ ഓടിച്ചിട്ട് പിടിച്ച് പുള്ളിപ്പുലി, പോരാട്ടത്തിനിടെ രക്ഷകനായി കഴുതപ്പുലി- വീഡിയോ

ബ്ലോസം, ബബിള്‍സ്, ബട്ടര്‍കപ്പ് എന്നിങ്ങനെയാണ് ലോറന്റെ ഈ കുസൃതി പൂച്ചക്കുഞ്ഞുങ്ങളുടെ പേര്. മൂവരുടേയും ചിത്രങ്ങള്‍ ഇടയ്ക്കിടെ ലോറെന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോറെന്റെ പാര്‍ട്ണറായ ഗാരിയാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ചുവന്ന റോയല്‍ കസേരയുടെ കയ്യില്‍ കയറിയിരുന്ന് പുഞ്ചിരിച്ച് ‘എലഗന്റ്’ ആയി പോസ് ചെയ്യുന്ന പൂച്ചയ്ക്കാണ് ആരാധകരേറെയുള്ളത്.
പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറുപതിനായിരത്തിലധികം പ്രതികരണങ്ങളാണ് ഈ ഫോട്ടോ നേടിയത്. എഴുപതിനായിരത്തിലധികം പേര്‍ ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button