Latest NewsNewsInternational

കഴുത്തിലുണ്ടായിരുന്ന മറുകിനെ നിസാരമായി കരുതി, ഒടുവില്‍ വേണ്ടി വന്നത് നിരവധി ശസ്ത്രക്രിയകള്‍; ദുരനുഭവം വെളിപ്പെടുത്തി യുവാവ്

പെര്‍ത്ത്: ശരീരത്തില്‍ എവിടെയെങ്കിലും കറുത്തപാടുകളോ മറുകോ കണ്ടാല്‍ അതിനെ പലരും നിസാരമായി കാണാറാണ് പതിവ്. അത് തനിയെ പോകും എന്ന് കരുതും അല്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന്. പെര്‍ത്ത് സ്വദേശിയായ റയാന്‍ ഗ്ലോസാപിനും ഇത് തന്നെയാണ് സംഭവിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ഉണ്ടായിരുന്ന ആ ചെറിയ മറുക് റയാന്‍ കണ്ടിരുന്നുവെങ്കിലും അത് അത്ര കാര്യമായി എടുത്തില്ല. പക്ഷെ ആ അവഗണനയ്ക്ക് പകരമായി അയാള്‍ക്ക് നേരിടേണ്ടി വന്നത് വലിയ ദുരനുഭവങ്ങളായിരുന്നു.

ALSO READ: സ്‌കിന്‍ ക്യാന്‍സര്‍ ഈ ലക്ഷണങ്ങള്‍ ഒരിയ്ക്കലും അവഗണിയ്ക്കരുതേ

കുറെ നാളുകള്‍ക്ക് ശേഷമാണ് ആ ചെറിയ മറുക് മെലനോമ അഥവാ സ്‌കിന്‍ ക്യാന്‍സറാണെന്ന് കണ്ടെത്തുന്നത്. അതിന് ശേഷം നാല് ശസ്ത്രക്രിയകളും ബയോപ്‌സികളും കഴിഞ്ഞുവെന്ന് റയാന്റെ ഭാര്യ ഫാലന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കഴുത്തിന് പുറകിലെ കുറച്ചധികം ചര്‍മം നീക്കം ചെയ്യേണ്ടി വന്നു. 2018ലാണ് റയാന് ക്യാന്‍സര്‍ ബാധിച്ചുവെന്ന് അറിയുന്നത്.

ALSO READ: ഇടതുകാല്‍ ക്യാന്‍സര്‍ കവര്‍ന്നെടുത്തു; ഒറ്റക്കാലില്‍ നൃത്തം അവതരിപ്പിച്ച് പെണ്‍കുട്ടി- വീഡിയോ

നെവസ് സ്പിലസ് (Nevus spilus) എന്ന ചെറിയ മറുകുകളാണ് റയാന് ഉണ്ടായിരുന്നത്. പിന്നീട് ഇത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാവുകയായിരുന്നെന്ന് ഫാലന്‍ പറയുന്നു. ശരീരത്തില്‍ എവിടെയെങ്കിലും ഒരു കറുത്ത പാടോ മറുകോ കണ്ടാല്‍ അത് നിസാരമായി കാണരുതെന്നും ഉടനെ തന്നെ ഒരു ഡോക്ടറെ കാണാന്‍ ശ്രമിക്കണമെന്നുമാണ് ഈ യുവാവ് ഇപ്പോള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം. സ്‌കിന്‍ ക്യാന്‍സര്‍ ഏറ്റവുമധികം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഒന്നാണ് കഴുത്തിന്റെ പിന്‍ഭാഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button