Latest NewsKeralaNews

അട്ടപ്പാടിയിൽ മാവോയിസ്റ്റ് ഭീകരർക്കായി തെരച്ചിൽ; വൻ ആയുധ ശേഖരം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റ് ഭീകരർക്കായി നടത്തിയ തെരച്ചിലിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഒരു എകെ 47 തോക്ക്, മൂന്ന് 303 തോക്കുകള്‍, മൂന്ന് നാടന്‍ തോക്കുകള്‍ എന്നിവയാണ് പ്രദേശത്തു നിന്നും കണ്ടെത്തിയത്. ഇവ കൂടാതെ പീപ്പിള്‍ ലിബറേഷന്‍സ് ഗറില്ലാ പതാകയും ഒന്‍പത് പെന്‍ഡ്രൈവുകളും, 27 മെമ്മറി കാര്‍ഡുകളും ഒരു ടാബും ഒരു ലാപ് ടോപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തു നിന്നും ലഭിച്ചതായി പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ പോക്കറ്റുകളില്‍ നിന്ന് 69,000 രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ ഭക്ഷണ സാധനങ്ങളും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകം ചെയ്യാത്ത മാന്‍ ഇറച്ചി കേടാകാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകളില്‍ പൊതിഞ്ഞ് അരുവിയില്‍ താഴ്ത്തിയ നിലയിലായിരുന്നു.

ALSO READ: ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മാനിറച്ചി കൂടാതെ മാന്‍ തോലിന്റെ കഷ്ണം, ചോറ്, അരി, പാത്രങ്ങള്‍ യൂണിഫോമുകള്‍ മറ്റ് വസ്ത്രങ്ങള്‍ എന്നിവയും പോലീസിന് ലഭിച്ചു. പണവും സ്ഥലത്തു നിന്നു ലഭിച്ച മറ്റ് സാധങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button