Latest NewsNewsIndia

ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് പോകും

പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് തിരിക്കും. ആർസിഇപി ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച നടക്കുന്ന ആർസിഇപി രൂപീകരണ പ്രഖ്യാപനത്തിൽ അദ്ദേഹം പങ്കെടുക്കും.കരാറിലെ അവ്യക്തതകൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗവും ബാങ്കോക്കിൽ നടക്കും.

അതേസമയം, ഇന്ത്യയടക്കം 16 രാജ്യങ്ങളുള്ള ആര്‍സിഇപിയില്‍ സ്വതന്ത്ര വ്യാപാരത്തിനായുള്ള കരാര്‍ ഇന്ത്യ ഇപ്പോള്‍ ഒപ്പുവയ്ക്കില്ല.

ALSO READ: ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍

ഇന്ത്യ ഉന്നയിച്ചിട്ടുള്ള ചില വിഷയങ്ങളില്‍ ചര്‍ച്ച നടത്തി തീര്‍പ്പുണ്ടാക്കിയ ശേഷം അടുത്ത ജൂണിലായിരിക്കും ഇതെന്നാണ് വാണിജ്യ മന്ത്രാലയം നല്‍കുന്ന വിവരം.
ചൈന ഉള്‍പ്പെടെയുള്ള മേഖലാ സമഗ്ര സാമ്പത്തിക സഖ്യ (ആര്‍സിഇപി) രൂപീകരണ പ്രഖ്യാപനമാണ് ബാങ്കോക്കില്‍ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button