Life StyleHealth & Fitness

മനുഷ്യന് ഏറ്റവും വലുത് ആരോഗ്യം തന്നെ

ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനത്തിന് ശുദ്ധജലം അത്യാവശ്യമാണ്. വർദ്ധിച്ച ചൂടിൽ ധാരാളം ശുദ്ധജലം കുടിക്കേണ്ടതുണ്ട്. പ്രകൃതിദത്തമായ ശുദ്ധജലത്തോടൊപ്പം, പുതിനയില, മല്ലിയില തുടങ്ങിയവ ചേർത്തും, സംഭാരം, ഇളനീർ തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളും കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കണം.

ധാരാളം നാരും, ഫൈബറും, വിറ്റാമിനുകളും അടങ്ങിയ തണ്ണിമത്തൻ ചൂടുകാലത്ത് വളരെ സഹായകമാണ്. ശരീരത്തിൽ ദീർഘനേരം തണുപ്പ് നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കുന്നു. അതിമധുരവും, അമിതമായ നിറവുമുളള   തണ്ണിമത്തൻ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. നിറവും മധുരവും വർദ്ധിപ്പിക്കാൻ രാസവസ്തുക്കൾ കുത്തി വച്ച് തണ്ണിമത്തൻ വിപണിയിലെത്താറുണ്ട്.

ഇളനീർ, ധാരാളം വിറ്റാമിനുകൾ പ്രദാനം ചെയ്യുന്നതോടൊപ്പം, ദഹനത്തിനും, കരളിന്റെയും, കിഡ്നിയുടെയും പ്രവർത്തനത്തിനും സഹായകമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവിനെയും ഇത് നിയന്ത്രിക്കും. ചൂടു കാരണവും, വയറിളക്കം പോലെയുള്ള രോഗങ്ങൾ കാരണവും, മദ്യപാനം തുടങ്ങിയവ മൂലവുമുണ്ടാകുന്ന ശരീരത്തിലെ അമിതജലനഷ്ടം നിയന്ത്രിക്കാൻ ഉത്തമമാണ് ഇളനീരെന്നതിലുപരി നേരിട്ട് മായം കലർത്താൻ കഴിയില്ലെന്നതും ഇളനീരിനെ കൂടുതൽ സ്വീകാര്യമാക്കുന്നുണ്ട്.

ചൂടുകാലത്ത് ധാരാളം പഴവർഗ്ഗങ്ങളും, തണുപ്പു നൽകുന്ന പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പപ്പായ, വാഴപ്പഴം, ആപ്പിൾ, ഓറഞ്ച് വെളളരിക്ക, കുക്കുംബർ, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ശരീരത്തിനു തണുപ്പു നൽകുന്നതോടൊപ്പം വിറ്റാമിനുകളുടെ കലവറ കൂടിയാണ്. കഴിവതും ജൈവകൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ തെരഞ്ഞെടുക്കാൻ ശ്രമിക്കണം. ഏതു പച്ചക്കറിയായാലും, ഇന്നത്തെ സാഹചര്യത്തിൽ പുറം തൊലി നീക്കം ചെയ്തു മാത്രമുപയോഗിക്കുന്നതാണ് പാകം ചെയ്യാതെ ഉപയോഗിക്കുമ്പോൾ സുരക്ഷിതം. ഇവയിൽ പ്രയോഗിച്ചേക്കാവുന്ന മാരക വിഷങ്ങൾ, പോളീഷുകൾ, നിറങ്ങൾ ഇവയിൽ നിന്നു രക്ഷ നേടാനാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button