Latest NewsKeralaNews

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി : വിശദീകരണവുമായി മു​ഖ്യ​മ​ന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ നിയമസഭയിൽ.  മാ​വോ​യി​സ്റ്റു​ക​ളെ ആ​ട്ടി​ൻ​കു​ട്ടി​ക​ളാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​റ​സ്റ്റി​ലാ​യ അ​ല​ന്‍റെ ബാ​ഗി​ൽ നി​ന്ന് മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ​യും പു​സ്ത​ക​വും, താ​ഹ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പു​സ്ത​ക​വും ക​ണ്ടെ​ത്തി​യി​രു​ന്നു. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ പോലീസ് യു​എ​പി​എ നി​യ​മം ചു​മ​ത്തി​യ​തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ പ​രി​ശോ​ധ​ന നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലേ​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല​ല്ല. കീ​ഴ​ട​ങ്ങാ​ൻ വ​ന്ന​വ​രെ​യ​ല്ല പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

യു​എ​പി​എ അ​റ​സ്റ്റി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളത് കൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ ? കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ചോദിച്ചു. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Also read : യുഎപിഎ ചുമത്തല്‍ : പൊലീസ് നടപടിയില്‍ ദുരൂഹത… പൊലീസിനെതിരെ ശക്തമായി ആഞ്ഞടിച്ച് സിപിഐ മുഖപത്രം ജനയുഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button