KeralaLatest NewsNews

ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുപോകും വഴി ആന ഇടഞ്ഞു : പാപ്പാനെ വൈദ്യുതതൂണില്‍ ചേര്‍ത്ത് നിര്‍ത്തി കൊലപ്പെടുത്തി

കോട്ടയം: കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു, പാപ്പാനെ വൈദ്യുത തൂണില്‍ ചേര്‍ത്തു നിര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തി. തിരുനക്കര ക്ഷേത്രത്തിലെ ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്നരമാസമായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തിച്ച് തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്. വരുന്ന വഴിയില്‍ നേരത്തെയും ആന ഇടഞ്ഞിരുന്നു. ആ സമയത്ത് പാപ്പാന്‍മാര്‍ ആനയെ തളയ്ക്കുകയായിരുന്നു. ആദ്യം ഇടഞ്ഞപ്പോള്‍ നിരവധി ബസ്സുകള്‍ക്ക് നേരെയും ആന പാഞ്ഞടുത്തു. പാപ്പാന്‍മാരുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.പിന്നാലെ കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ആന ഇടയുകയായിരുന്നു.

Read Also : ഗൃഹപ്രവേശനത്തിന് പ്രൗഢി കൂട്ടാൻ കൊണ്ടുവന്ന ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

ആനപ്പുറത്ത് നിന്ന് ഇറങ്ങുന്നതിനിടെ പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ആന ഞെരിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ പാപ്പാന്‍ മരിച്ചു. ആന ഇടഞ്ഞതറിഞ്ഞ് നിരവധി നാട്ടുകാരാണ് എത്തിയത്. പൊലീസും എത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പാപ്പാനെ സസ്പെന്റ് ചെയ്തിരുന്നു. ഈ അടുത്താണ് പുതിയ പാപ്പാന്‍മാരെ നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button