Latest NewsUAENewsGulf

യുഎഇയില്‍ കാറിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം : അമ്മയ്ക്ക് പരിക്കേറ്റു

ദുബായ് : കാറിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ദുബായിലെ ജബല്‍ അലിയില്‍ സ്കൂളിന് സമീപം പിന്നിലേക്ക് എടുക്കുകയായിരുന്ന കാറിടിച്ച് ആണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 3.40നാണ് അപകടം സമ്പന്ധിച്ച വിവരം ലഭിച്ചതെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ആദില്‍ അല്‍ സുവൈദി അറിയിച്ചു.

ആഫ്രിക്കക്കാരിയായ ഒരു സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടി. അതിവേഗത്തില്‍ പിന്നിലേക്ക് വന്ന വാഹനം അമ്മയേയും കുഞ്ഞിനേയും ഇടിയ്ക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്റെയും നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു കാറിന്റെയും ഇടയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. പരിക്കേറ്റ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ഏത് രാജ്യക്കാരാണെന്നു വ്യക്തമല്ല. അപകടത്തിൽ സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് കാറുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

Also read : കുവൈറ്റിൽ വൻ തീപിടിത്തം : 3 മരണം

Tags

Related Articles

Post Your Comments


Back to top button
Close
Close