Latest NewsNewsIndiaVideos

അധ്യാപകനെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു : വീഡിയോ പുറത്ത്

പ്രയാഗരാജ് : അധ്യാപകനെ ഒരു കോട്ടം വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ  ശാസ്ത്രി നഗറിലെ ആദർശ് ജനത ഇന്റർ കോളേജിൽ ചൊവ്വാഴ്ച്ചയാണ് സംഭവം.  എഎൻഐ ആണ് വാർത്ത വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോളേജിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിനിടെ ഒരുസംഘം വിദ്യാർത്ഥികൾ പെൺകുട്ടികളോട് മോശമായി പെരുമാറിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ വിദ്യാർത്ഥികളെ ശാസിച്ചു. മേലാൽ ആവർത്തിക്കരുതെന്ന് താക്കീതും നൽകി. ഇതിനു പിന്നാലെയാണ് രക്ഷിതാക്കളെയും കൂട്ടി കോളേജിലെത്തിയ വിദ്യാർത്ഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചത്. അധ്യാപകനെ വടി ഉപയോ​ഗിച്ചും നിലത്തിട്ടും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.  സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും, അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പ്രയാഗ്‌രാജ് എസ് പി അറിയിച്ചു.

Also read : വിമതരുടെ ആക്രമണത്തിൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button