Latest NewsIndia

ഉടൻ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തില്ല, ബി.ജെ.പിക്ക് സമയം നീട്ടി നല്‍കി ഗവര്‍ണര്‍

മുംബൈ: കാലാവധി കഴിഞ്ഞാലും ബി.ജെ.പി സര്‍ക്കാരിന് തുടരാന്‍ സാഹചര്യമൊരുക്കി ഗവര്‍ണര്‍. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ സര്‍ക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍. ഉടന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ലെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്ക് കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് ഫഡ്‌നാവിസ് സര്‍ക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് വ്യക്തമാക്കിയതെന്നാണ് സൂചന. ബി.ജെ.പി സംഘം നേരത്തെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ടെന്ന് രാജ്ഭവന്‍ വ്യക്തമാക്കിയത്.

വാളയാർ കേസ്; ഇരകള്‍ക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഗവര്‍ണര്‍ക്ക് വിശദീകരിച്ച്‌ നല്‍കിയെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതായി ബി.ജെ.പി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button