KeralaLatest NewsNews

എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങികൂട്ടുന്നെ ? വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും പുട്ടടിയ്ക്കുന്നത് നിങ്ങള്‍ തന്നെയല്ലെ … സര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പി.സി ജോര്‍ജ് എംഎല്‍എയുടെ പ്രസംഗം വൈറല്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ കയ്യടി കിട്ടുന്നത് പി.സി.ജോര്‍ജ് എം.എല്‍എയ്ക്കാണ്. പിണറായി സര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തെ താരമാക്കി മാറ്റിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയായിരുന്നു പിസി ജോര്‍ജ്ജിന്റെ വിമര്‍ശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെന്ന് പി സി ജോര്‍ജ് തുറന്നടിച്ചു.

ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്ബള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാന്‍ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്ബളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല. പിന്നെ ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക്. 25,000 രൂപയില്‍ കൂടുതല്‍ എന്തിനാ പെന്‍ഷന്‍ കൊടുക്കുന്നേ. ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാന്‍ തുടക്കമിടാന്‍ പോകുകയാണ്.’ പി.സി ജോര്‍ജ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button