Jobs & VacanciesLatest NewsNews

ഡ‍ീസൽ ലോക്കമോട്ടീവ് വർക്സിൽ അവസരം : ഉടൻ അപേക്ഷിക്കാം

വാരണസിയിലെ ഡീസൽ ലോക്കമോട്ടീവ് വർക്സിൽ അവസരം. ഐടിഐ, നോൺ ഐടിഐ വിഭാഗങ്ങളിലായുള്ള അപ്രന്റീസ്ഷിപ്പിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. നോൺ ഐടിഐ വിഭാഗത്തിനു കുറഞ്ഞതു 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യവും. ഐടിഐ വിഭാഗത്തിനു കുറഞ്ഞതു 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യവുമാണ് യോഗ്യത. ഫിറ്റർ, കാർപെന്റർ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ ട്രേഡുകളിലായി ആകെ 374 ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://dlw.indianrailways.gov.in/

അവസാന തീയതി : നവംബർ 21

Also read : സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്‌തികകളിൽ നിയമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button