Latest NewsNewsIndia

കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി മരണം

ശ്രീ​ന​ഗ​ര്‍: കനത്ത മഞ്ഞുവീഴ്ചയിൽ കാ​ഷ്മീ​രി​ല്‍ ഒൻപത് മരണം. സൈ​ന്യ​ത്തി​നു സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പോ​ര്‍​ട്ട​ര്‍​മാ​രും മ​രി​ച്ച​വ​രി​ല്‍​പ്പെ​ടു​ന്നു. മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദ്, ഇ​ഷാ​ഖ് ഖാ​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കു​പ്‌​വാ​ര പോ​സ്റ്റി​നു സ​മീ​പം വെച്ച് വ​ലി​യ മ​ഞ്ഞു​പാ​ളി ഇ​ടി​ഞ്ഞ് ഇ​വ​ര്‍​ക്കു​മേ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി ജോ​ലി​ക​ളി​ലേ​ര്‍​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന പ​വ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ട​മെ​ന്‍റ് ഇ​ന്‍​സ്പെ​ക്ട​റും, ഹ​ബാ​ക് പ്ര​വി​ശ്യ​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ര്‍​ന്ന് മ​രം ക​ട​പു​ഴ​കി വീ​ണ് യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു.ര​ണ്ട് സൈ​നി​ക​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ലും മ​രി​ച്ചു. റൈ​ഫി​ള്‍​മാ​ന്‍ ഭീം ​ബ​ഹാ​ദൂ​ര്‍ പു​ന്‍, ഗ​ണ്ണ​ര്‍ അ​ഖി​ലേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്ത​ര​സ​ഹാ​യം അ​നു​വ​ദി​ച്ച​താ​യി ശ്രീ​ന​ഗ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button