KeralaLatest NewsNews

വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍; ഡിജിപി വ്യക്തമാക്കുന്നതിങ്ങനെ

തിരുവനന്തപുരം: വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം-പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ വഴി ഹാജരാക്കുന്ന രേഖകൾ അംഗീകരിക്കണമെന്നാണ് നിർദേശം. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഡിജി ലോക്കര്‍, എം പരിവാഹന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഒരുക്കിയിരിക്കുന്നത്.

Read also: പൈലറ്റിന് പറ്റിയ അബദ്ധം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് വിമാനത്താവളം അടച്ചു, ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി

ഡിജി ലോക്കര്‍, എം-പരിവാഹന്‍ ആപ്ലിക്കേഷനുകളില്‍ വാഹനരേഖകള്‍ സൂക്ഷിച്ചിട്ടുളളവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ പരിശോധന സമയത്ത് അവ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് വാഹന ഉടമയുടെ ഡിജി ലോക്കര്‍ നമ്പര്‍ ഉപയോഗിച്ചോ വാഹന നമ്പര്‍ ഉപയോഗിച്ചോ ഈ ആപ്ലിക്കേഷനുകള്‍ വഴി രേഖകള്‍ പരിശോധിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button