Latest NewsIndian Super LeagueNewsFootballSports

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു : ലക്ഷ്യം രണ്ടാം ജയം

കൊച്ചി : ഐഎല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊച്ചിയിൽ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തിൽ രണ്ടാം ജയം ലക്ഷ്യമിട്ടു ഒഡീഷ എഫ്‌സിയുമായിട്ടാകും ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ എടികെയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് പിന്നെ ജയം കണ്ടിട്ടില്ല. മുംബൈയോടും ഹൈദരാബാദിനോടും പരാജയപ്പെട്ടിരുന്നു. പട്ടികയിൽ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച് ആദ്യ ജയം നേടിയ ഒഡീഷ എഫ് സിയും രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങു്ന്നത്. മൂന്ന് പോയിന്റുമായി ആറാം സ്‌ഥാനത്താണ് ഒഡീഷ.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ എഫ്.സി ഗോവ തകർപ്പൻ ജയം സ്വന്തമാക്കി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവയുടെ ജയം. ലെന്നി റോഡ്രിഗസ്, ഫെറാന്‍ കോറോമിനാസ്, ഹ്യൂഗോ ബോമസ്, കാര്‍ലോസ് പെന എന്നിവരാണ് ഗോവയുടെ വിജയ ഗോളുകൾ നേടിയത്. സാര്‍ഥക്കും സൗവിക് ചക്രബര്‍ത്തിയുമാണ് മുംബൈക്കായി ഗോൾ നേടിയത്.

Also read : മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി,ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എഫ്.സി ഗോവ

shortlink

Related Articles

Post Your Comments

Related Articles


Back to top button