Latest NewsNewsInternational

ശക്തമായ ഭൂചലനം : 3പേർ മരിച്ചതായി റിപ്പോർട്ട്, നിരവധിപേർക്ക് പരിക്കേറ്റു

ടെഹ്‌റാൻ : ശക്തമായ ഭൂചലനം. വടക്കുപടിഞ്ഞാറൻ ഇറാനിൽ അസർബൈജാൻ പ്രവിശ്യയിലെ ടാബ്രിസ് നഗരത്തിൽ 120 കിലോമീറ്റർ (75 മൈൽ) അകലെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ  അനുഭവപ്പെട്ടത്.  3പേർ മരിച്ചതായും, 20തോളം പേർക്ക് പരിക്കേറ്റതായും ഇറാൻ ദേശീയ മാധ്യമങ്ങളിൽ വന്ന ഔദ്യോഗിക പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അഞ്ചു പേർ മരണപ്പെട്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

ഈ കഴിഞ്ഞ ബുധനാഴ്ച്ച ഇറാന്റെ തെക്കന്‍ പ്രദേശങ്ങളിൽ റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യുഎഇയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. നേരത്തെ ഒക്ടോബര്‍ 31നു റിക്ടര്‍ സ്കെയിലില്‍ 4.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് .ഒക്ടോബര്‍ 21ന് 5.1 തീവ്രതയുള്ള ഭൂചലനവുമുണ്ടായി.

Also read : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button