Latest NewsNewsIndia

ആധാര്‍ കാര്‍ഡ് പുതുക്കൽ; നിയമങ്ങള്‍ പരിഷ്‌കരിച്ചു

ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആധാര്‍കാര്‍ഡ് ഉടമസ്ഥര്‍ക്ക് രണ്ട് തവണ മാത്രമെ പേരിൽ തിരുത്തൽ വരുത്താൻ കഴിയുകയുള്ളു. ലിംഗഭേദത്തിന്റെ വിവരങ്ങള്‍ തിരുത്താനും ഇതുവരെ പരിധി ഏർപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാൽ ഇനി മുതൽ ഒറ്റ തവണ മാത്രമെ ഇവ തിരുത്താന്‍ കഴിയുകയുള്ളു. ജനന തീയതി തിരുത്താനുള്ള നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. യുഐഡിഐഐയുടെ മെമ്മോറാണ്ടം അനുസരിച്ച്‌ ആധാര്‍ കാര്‍ഡില്‍ ഒരു തവണ മാത്രമെ ജനന തീയതി തിരുത്താന്‍ കഴിയു. ജനന സര്‍ട്ടിഫിക്കേറ്റിന്‍റെ യഥാര്‍ത്ഥ പതിപ്പ് ഹാജരാക്കിയാല്‍ മാത്രമേ ജനന തീയതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button