Latest NewsNewsIndia

അയോദ്ധ്യ വിധി: ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യം; ക്ഷേത്ര നിർമ്മാണത്തിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രമുഖ മുസ്ലിം സംഘടന

ഗുഹാവത്തി: അയോദ്ധ്യയില്‍ ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യമെന്ന് അസം മുസ്ലിം സംഘടന. ക്ഷേത്ര നിർമ്മാണത്തിന് സംഘടന 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്‌തു. അസമിലെ 21 പ്രാദേശിക മുസ്ലിം സമുദായങ്ങളെ പ്രതിനിധീകരിച്ചുള്ള ജനഗോസ്തിയ സമന്വയ പരിഷത്ത് എന്ന സംഘടനയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. പരിഷത്തിന്റെ ചീഫ് കണ്‍വീനറും അസം ന്യൂന പക്ഷ വികസന ബോര്‍ഡ് ചെയര്‍മാനുമായ മോമിനുല്‍ അവാല്‍ വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. കോടതി വിധി തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന അറിയിച്ചു.

ALSO READ: ഭാരതത്തിന്റെ മതേതര പാരമ്പര്യത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ഭരണഘടനാബെഞ്ച് സുപ്രധാന അയോധ്യ വിധി പുറപ്പെടുവിച്ചതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുമെന്ന് വെളിപ്പെടുത്തി പരിഷത്ത് മുന്നോട്ട് വന്നത്. അയോദ്ധ്യ കേസില്‍ ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസ്സങ്ങള്‍ നീക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button