Latest NewsNewsInternationalGulf

ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയത് വിനയായി, മൂന്നാഴ്ചയിലേറെ വിമാനത്താവളത്തിൽ ഭയന്നു കഴിഞ്ഞ സൗന്ദര്യ റാണിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം

മനില: ഇറാനിയൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന് ഇറാൻ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ആവശ്യപ്പെട്ടിരുന്ന ബഹോറെ സറി ബഹാരി എന്ന മുപ്പത്തിയൊന്നുകാരിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം. ഇന്റർപോൾ റെഡ് നോട്ടിസ് കാരണം മൂന്നാഴ്ചയിലേറെ വിമാനത്താവളത്തിൽ ഭയന്നു കഴിഞ്ഞതിനൊടുവിൽ ആണ് യുവതിക്ക് അഭയം ലഭിച്ചത്. അടുത്തിടെ ദുബായിൽ പോയി തിരികെയെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിൽ ബഹോറെ സറി ബഹാരിയെ തടഞ്ഞത്. ഇവർക്കെതിരെ ഇറാന്റെ അറസ്റ്റ് വാറന്റുമുണ്ടായിരുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്നായിരുന്നു കേസ്. 2014 മുതൽ ഫിലിപ്പീൻസിൽ താമസിച്ചു വരികയായിരുന്നു ബഹാരി. അതിനിടെ ഇറാന്റെ പ്രതിനിധിയായി സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. ഇറാനിലെത്തിയാൽ കൊലപ്പെടുത്തുമെന്നാണ് ടെലഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ബഹാരി വ്യക്തമാക്കിയത്. അതിനിടെ മനുഷ്യാവകാസ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ വിഷയത്തിൽ ഇടപെട്ടു.

ALSO READ: അതിശയകരമായ കുതിപ്പോടെ അമേരിക്ക; ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ അവതരിപ്പിച്ചു

ഇറാനിയൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിനാണ് ബഹാരിക്കെതിരെ നടപടിയെന്നും അതിന്റെ പേരിൽ നാടുകടത്തരുതെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. ഇറാഖിനു കൈമാറിയാൽ ജീവൻ വരെ അപകടത്തിലാകുമെന്നും പറഞ്ഞു. തുടർന്നായിരുന്നു ഫിലിപ്പീന്‍സിന്റെ ഇടപെടൽ. ഐക്യരാഷ്ട്ര സംഘടന അഭയാർഥി അവകാശരേഖ പ്രകാരമാണ് അഭയം നൽകിയത്. ഫിലിപ്പീന്‍സിലെ ഇറാനിയൻ എംബസി ഇതുമായി ബന്ധപ്പെട്ടു പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button