Jobs & VacanciesLatest NewsNews

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തൊഴിലവസരം; ഉടൻ അപേക്ഷ സമർപ്പിക്കാം

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തൊഴിലവസരം. വെസ്റ്റേൺ, നോർത്തേൺ, ഈസ്റ്റേൺ, സതേൺ, സൗത്ത് ഈസ്റ്റേൺ റീജനുകൾ ഉൾപ്പെടുന്ന പൈപ്പ് ലൈൻ ഡിവിഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗുജറാത്ത്, രാജസ്ഥാൻ, വെസ്റ്റ്ബംഗാൾ, ബിഹാർ, അസം, ഉത്തർപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ്, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ആകെ 380 ഒഴിവുകൾ ആണുള്ളത്. എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേനയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

അതോടൊപ്പം തന്നെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഹരിയാനയിലെ പാനിപത് റിഫൈനറിയിൽ ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ്, ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റന്റ് തസ്തികയിലേക്കും എപ്പോൾ അപേക്ഷിക്കാവുന്നതാണ്. 37 ഒഴിവുകളാണ് ഉള്ളത്.

അപേക്ഷക്കു സന്ദർശിക്കുക : http://www.iocl.com/

അവസാന തീയതി : നവംബർ 22

എൻജിനീയറിങ്/ ടെക്നിക്കൽ അസിസ്‌റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി : നവംബർ 29

Also read : എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button