Latest NewsNewsInternational

ആകാശത്തുവച്ച് അര്‍ധരാത്രിയില്‍ വിമാനത്തിന്‍റെ എന്‍ജിന്‍ തകരാറിലായി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്, സംഭവമിങ്ങനെ

സീയോള്‍: ആകാശത്തുവച്ച് അര്‍ധരാത്രിയില്‍ വിമാനത്തിന്‍റെ എന്‍ജിന്‍ തകരാറിലായി. ദക്ഷിണ കൊറിയയിലെ ഇഞ്ചോണില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനത്തിന്‍റെ എന്‍ജിനാണ് തകരാറിലായത്. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായത്. ഏഷ്യാന എയര്‍വെയ്സിന്‍റെ എയര്‍ ബസ് 350 എന്ന വിമാനം 350 യാത്രക്കാരുമായാണ് സിംഗപ്പൂരിലേക്ക് തിരിച്ചത്. അര്‍ധരാത്രിയിൽ വിമാനത്തിന്‍റെ എന്‍ജിന്‍ പണിമുടക്കുകയായിരുന്നു.

Read also: ബുള്‍ ബുള്‍ കര തൊട്ടു : ബംഗാളില്‍ കനത്ത നാശനഷ്ടം : രണ്ട് മരണം : കനത്ത മഴ : വിമാന സര്‍വീസുകള്‍ റദ്ദാക്കി

സംഭവം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗിനായി മനില എയര്‍പോര്‍ട്ടിന്‍റെ അനുമതി തേടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഇതേ വിമാനം കഴിഞ്ഞ മേയില്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ശേഷം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈയിൽ ഇറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button