Latest NewsNewsIndia

അന്തരിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിടവാങ്ങിയ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തികഞ്ഞ സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റത്തും പങ്കാളിത്തം നിറഞ്ഞതുമാക്കി. ടിഎന്‍ ശേഷന്റെ വിയോഗത്തില്‍ അതിയായി ദു:ഖം ഉണ്ടെന്നും മോദി വ്യക്തമാക്കി. ടി എന്‍ ശേഷന്‍ ഒരു മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്ന് മോദി പറഞ്ഞു. ടി എന്‍ ശേഷന് ആദാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്റെ മരണത്തില്‍ അതിയായ ദു:ഖമുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

ALSO READ: അന്തരിച്ച ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖഛായ തന്നെ മാറ്റിയ ഓഫീസർ

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ജനാധിപത്യത്തിന്റെ വഴികാട്ടി എന്ന നിലയില്‍ രാജ്യം എല്ലാ കാലത്തും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button