KeralaLatest NewsNews

സിഗ്നല്‍ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന്‌ കണ്ടെത്തി

തിരുവനന്തപുരം: അപൂര്‍വ ജനുസ്സില്‍പ്പെടുന്ന സിഗ്നല്‍ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന്‌ കണ്ടെത്തി. കേരളതീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍നിന്നാണ് ഇവയെ ട്രോളര്‍ ഉപയോഗിച്ച്‌ കണ്ടെത്തിയത്. ആദ്യമായാണ് ഒരു സിഗ്നല്‍ മത്സ്യത്തിന്റെ സാന്നിധ്യം ഇന്ത്യയിൽ കണ്ടെത്തുന്നത്. ഇവയ്ക്ക് ‘റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം’ (Pteropsaron indicum) എന്ന ശാസ്ത്രീയനാമമാണ്‌ നല്‍കിയിരിക്കുന്നത്. ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലുപ്പമുള്ളതാണ്‌ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തില്‍ ചെറിയ മഞ്ഞ അടയാളങ്ങള്‍ തലയുടെ പാര്‍ശ്വങ്ങളിലും കാണാം. ആദ്യ മുതുകുചിറകില്‍ വളരെ നീളത്തിലുള്ള മുള്ളുകള്‍ ഉണ്ട്.

Read also: തല അറുത്തു മാറ്റിയിട്ടും കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്ന മത്സ്യം : അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

തങ്ങളുടെ പ്രദേശത്തില്‍ ആധിപത്യം സ്ഥാപിച്ച്‌, ഇണയെ ആകര്‍ഷിക്കാനുള്ള അടയാളങ്ങള്‍ക്കായി ഇവ തങ്ങളുടെ നീളമുള്ള മുതുകുചിറകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഇതിനാലാണ് ഇവ സിഗ്നൽ മത്സ്യങ്ങൾ എന്നറിയപ്പെടുന്നത്. സാധാരണ പവിഴപ്പുറ്റുകളുള്ള മേഖലകളില്‍നിന്നാണ് സിഗ്നല്‍ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button