Jobs & VacanciesLatest NewsNews

സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റുമായി ഐബിപിഎസ് : ഉടൻ അപേക്ഷിക്കാം

17 പൊതുമേഖലാ ബാങ്കുകളിലേക്കുള്ള സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള ഒമ്പതാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് ഐ.ബി.പി. എസ്. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍). ഐ.ടി. ഓഫീസര്‍, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍, രാജ്ഭാഷ അധികാരി, ലോ ഓഫീസര്‍, എച്ച്.ആര്‍./പേഴ്‌സണല്‍ ഓഫീസര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, എന്നിങ്ങനെ വിവിധ ബാങ്കുകളിലായി 1163 ഒഴിവുകളുണ്ട്. ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്.

പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 28, 29 തീയതികളില്‍ നടക്കും. കേരളത്തില്‍ (സ്റ്റേറ്റ് കോഡ് നമ്പര്‍: 28) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.

യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.ibps.in/
അവസാന തീയതി : നവംബര്‍ 26

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം , അപേക്ഷ ക്ഷണിച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close