Latest NewsIndiaNews

റഷ്യയുമായുള്ള ആയുധ ഇടപാട് വിലക്കിയ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി; ഇന്ത്യ കാത്തിരിക്കുന്ന ആ കരുത്തൻ മിസൈൽ എത്തുന്നു

ന്യൂഡൽഹി: റഷ്യയുമായുള്ള ആയുധ ഇടപാട് വിലക്കിയ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ നരേന്ദ്ര മോദി. ഇന്ത്യ കാത്തിരിക്കുന്ന ആ കരുത്തൻ മിസൈൽ എസ് ട്രയംഫ് അടുത്ത വർഷം എത്തും. അടുത്ത 16-18 മാസങ്ങൾക്കുള്ളിൽ ട്രയംഫിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തുമെന്നാണ് വിവരം റഷ്യയിൽ നിന്ന് വാങ്ങുന്ന എസ് ട്രയംഫിനായി ഇന്ത്യ പണം നൽകി തുടങ്ങി . 6104 കോടി ഇന്ത്യൻ രൂപയാണ് ഇതിനായി നൽകിയത്. മൊത്തം ഇടപാടിന്റെ 15 ശതമാനം തുക ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നൽകുകയും ചെയ്തു . ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ എല്ലാ ശ്രമങ്ങളെയും തകർത്ത് എല്ലാ പഴുതും അടച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രയംഫിനായി പണം കൈമാറിയത്. രൂപ-റൂബിൾ മെക്കാനിസം വഴിയുള്ള ഇടപാട് അല്ലെങ്കിൽ സൈനിക ഹാർഡ്‌വെയറിനായി യൂറോയിൽ പണമടയ്ക്കൽ ഇതായിരുന്നു പദ്ധതി. ഉപരോധ നീക്കം മറികടക്കുന്നതിനായി ഇന്ത്യയും , റഷ്യയും ബദൽ പേയ്‌മെന്റ് സംവിധാനങ്ങൾ അന്വേഷിക്കുകയായിരുന്നു.

ALSO READ: ഐഎന്‍എക്‌സ് മീഡിയ കേസ് : പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ച് കോടതി

റഷ്യയുമായി വർഷങ്ങളായി ശക്തമായ പ്രതിരോധബന്ധമാണ് ഇന്ത്യയ്ക്കുള്ളത് . ഇന്ത്യയുടെ സൈനിക ഹാർഡ് വെയറുകളിൽ 60 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതും . ഇതിനിടയിലാണ് റഷ്യയിൽ നിന്ന് എസ് ട്രയംഫ് വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടത് . എന്നാൽ ഭീഷണി തള്ളിയ ഇന്ത്യ റഷ്യയോട് ട്രയംഫ് എത്രയും വേഗം നൽകാനാണ് ആവശ്യപ്പെട്ടത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button