Latest NewsIndia

ചാനലുകൾ ഉറങ്ങികിടക്കുന്ന ആക്ടിവിസ്റ്റുകളെ വിളിച്ചുണര്‍ത്തി മലയ്ക്കു പോകുന്നില്ലേ എന്ന് ചോദിക്കുന്നു : കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ പ്രധാനപങ്ക് വാര്‍ത്താചാനലുകള്‍ക്കുണ്ട് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തവണ ആളുകള്‍ക്ക് ശബരിമലയില്‍ സമാധാനത്തോടെ പോകാന്‍ അവസരമൊരുക്കണമെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാദ്ധ്യമങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ആക്ടിവിസ്റ്റുകളെ വിളിച്ചുണര്‍ത്തി ശബരിമലയില്‍ പോകുന്നില്ലേ എന്നു ചോദിച്ച്‌ അത് വാര്‍ത്തയാക്കും.

പിന്നെ അവരെ എതിര്‍ക്കുന്ന വര്‍ഗീയഭ്രാന്തന്മാരുടെ അടുത്തു പോയി അതിനെതിരായ അഭിപ്രായമെടുത്ത് വാര്‍ത്തയാക്കും. ദയവു ചെയ്ത് അലങ്കോലമാക്കാന്‍ ശ്രമിക്കരുത് ഉത്സവം നന്നായി നടക്കട്ടെ. കഴിഞ്ഞ എട്ടു മാസവും മാസപൂജയ്ക്ക് ആക്ടിവിസ്റ്റുകളും വന്നില്ല നിങ്ങളും (മാദ്ധ്യമങ്ങള്‍) വന്നില്ല. ഒരു പ്രശ്നവും ഇല്ലായിരുന്നു. തുലാമാസ പൂജയ്ക്ക് മൂന്നേകാല്‍ കോടി രൂപയുടെ വരുമാനവും ലഭിച്ചു. കഴിഞ്ഞ തവണ പ്രശ്നങ്ങളുണ്ടാക്കിയതില്‍ നല്ലൊരു പങ്കു നിങ്ങള്‍ക്കുണ്ട്.

വിഷ്ണുപ്രസാദിന് റെയിവേ സ്റ്റേഷനിൽനിന്നും കാണാതായ പാസ്സ്പോർട്ടും രേഖകളും മറ്റുമടങ്ങിയ ബാഗ് തിരിച്ചു കിട്ടി

നമ്മുടെ നാട്ടില്‍ സമാധാനം വേണം. സമാധാനത്തോടെ ആളുകള്‍ക്ക് ശബരിമലയില്‍ പോകാന്‍ സാധിക്കണം. അതിനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ബാദ്ധ്യത നമ്മള്‍ക്ക് എല്ലാവര്‍ക്കുമുണ്ട്.ഏറ്റവും വലിയ ബാദ്ധ്യത മാദ്ധ്യമങ്ങള്‍ക്കാണ്.നിയമസഭയില്‍ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടു നടന്ന വാര്‍ത്താസമ്മേളനത്തിനൊടുവില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം.തങ്ങള്‍ സ്ത്രീകളെ കൊണ്ടു വരുന്നില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ:

”നിങ്ങള്‍ തന്നെയാണ് അവരോടു വരാന്‍ വേണ്ടി പറയുന്നത്. 24 മണിക്കൂറും ഇങ്ങനെ കാണിച്ച്‌ റേറ്റിംഗ് കൂട്ടുന്ന നീക്കത്തിനിടയില്‍ സമൂഹം അനുഭവിക്കുന്ന ദുരിതം ഒട്ടു തന്നെ കാണുന്നില്ല. കാണണം എന്നഭ്യര്‍ത്ഥനയാണുള്ളത്. അവിടെ പ്രശ്നമുണ്ടാക്കിയവരെല്ലാം ദേശീയ നേതാക്കന്മാരായി ഉയര്‍ന്നില്ലേ’ എന്നും കടകം പള്ളി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button