Latest NewsKeralaIndiaNews

ശബരിമല സന്ദർശനത്തിനായി നാളെ കേരളത്തിലെത്തും, എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്നു തൃപ്തി ദേശായി

തിരുവനന്തപുരം : ശബരിമല കയറാൻ നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി.
2018 ലെ സുപ്രീം കോടതിയുടെ വിധി പകർപ്പ് തന്റെ പക്കലുണ്ട്. എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്നു തൃപ്തി ദേശായി പ്രമുഖ മലയാള ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.

എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ലതിനാൽ അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പറയുന്നത്. എന്റെ കൈയ്യിൽ വിധിപ്പകർപ്പുണ്ട്. നാളെ ഞാൻ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും സംസ്ഥാന സർക്കാരിനാണ് പൂർണ്ണ ഉത്തരവാദിത്തം. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ആവശ്യമില്ല. എന്നാൽ ഈ വിധി നടപ്പാക്കരുതെന്ന ആവശ്യവുമായി അവിടെ തമ്പടിച്ചിരിക്കുന്ന ആളുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നൽകേണ്ടത്. 2018 ലെ വിധി നിലനിൽക്കുന്നുവെന്ന് ഇപ്പോഴും വ്യക്തമാണെന്നും ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി വ്യക്തമാക്കി.

Also read : ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

shortlink

Related Articles

Post Your Comments

Related Articles


Back to top button