Latest NewsIndia

രാ​ജ്യ​ത്തി​ന്‍റെ 47-ാമ​ത് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി എ​സ്.​എ. ബോ​ബ്ഡെ ഇന്ന് അ​ധി​കാ​ര​മേ​ല്‍​ക്കും

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നു ശേ​ഷം സു​പ്രീം കോ​ട​തി​യി​ലെ​ത്തി രാ​വി​ലെ ത​ന്നെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ 47-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി എ​സ്.​എ. ബോ​ബ്ഡെ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​വി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നു ശേ​ഷം സു​പ്രീം കോ​ട​തി​യി​ലെ​ത്തി രാ​വി​ലെ ത​ന്നെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

2021 ഏ​പ്രി​ല്‍ 23 വ​രെ​യാ​ണ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി. 2012 ല്‍ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്നു ബോ​ബ്ഡെ. 2013 മു​ത​ല്‍ സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സാ​യി ഇ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ ഇന്ന് തുടക്കം, ശിവസേന പ്രതിപക്ഷത്ത് : 27 ബില്ലുകള്‍ നിയമമാക്കാന്‍ കേന്ദ്രം

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സു​പ്രീം കോ​ട​തി​യി​ലെ ര​ണ്ടാ​മ​ത്തെ മു​തി​ര്‍​ന്ന ജ​ഡ്ജി​യാ​യ ശ​ര​ദ് അ​ര​വി​ന്ദ് ബോ​ബ്ഡെ​യെ നി​യ​മി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യാ​ണ് ജ​സ്റ്റീ​സ് ബോ​ബ്ഡെ​യു​ടെ പേ​ര് പു​തി​യ ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തേ​ക്കു നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button