Latest NewsNewsIndia

ഇന്ത്യന്‍ ഭരണഘടന ഫെമിനിസ്റ്റ് രേഖ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഫെമിനിസ്റ്റ് രേഖയാണെന്നും ഇത് യാഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭാവനയുടെ ഉത്പന്നമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയ സമത്വം പര്യാപ്തമല്ലെന്ന് ഭരണഘടനയുടെ കരട് നിര്‍മ്മാതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ സ്ത്രീപക്ഷ സ്വഭാവത്തെ രാഷ്ട്രീയമായി മാത്രം കാണാനാകില്ലെന്നും അതൊരു സാമൂഹിക മാറ്റമായിരുന്നുവെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Read Also: സ്വര്‍ഗത്തില്‍ ചെന്ന് 72 ഹൂറിമാരെ കാണാന്‍ വേണ്ടിയാണ് അവന്‍ ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബാംഗം

ഭരണഘടന ജനാധിപത്യത്തില്‍ വ്യക്തിത്വവും വിശ്വാസവും സ്ഥാപിക്കാന്‍ സഹായിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അവകാശങ്ങള്‍ നല്‍കിയത് ഭരണഘടനയാണ്. അങ്ങനെ നേരത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ ആര് ആധികാരത്തില്‍ വരുമെന്ന് തീരുമാനിക്കുന്നതില്‍ പ്രധാനികളായെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അധികാരം ചുരുക്കം ചില വ്യക്തികളുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. അധികാരം ഇല്ലാത്തവര്‍ അടിച്ചമര്‍ത്തലുകള്‍ നേരിട്ടു കൊണ്ടേ ഇരുന്നു. ഭരണഘടനയുടെ ഘടന തയ്യാറാക്കിയപ്പോള്‍ സ്വാതന്ത്ര്യങ്ങള്‍ കുറവായിരുന്നു. വോട്ട് ചെയ്യാനുളള അധികാരവും ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു. ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആധിപത്യത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. പിന്നീട് ഡോ. ബിആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനയില്‍ മാറ്റം വരുത്തിയതോടെ പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം എന്ന ആശയം നിലവില്‍ വന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button