Latest NewsIndiaNews

മഹാരാഷ്ട്രയിൽ വീണ്ടും പ്രതിസന്ധി; സഖ്യത്തിൽ മലക്കം മറിഞ്ഞ് ശരദ് പവാർ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും പ്രതിസന്ധി. സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ പിന്മാറിയെന്നാണ് റിപ്പോർട്ട്. ശിവസേനയും ,ബിജെപിയും ഒരുമിച്ചാണ് മത്സരിച്ചതെന്നും അവർ അവരുടെ വഴി തെരഞ്ഞെടുക്കട്ടെയെന്നുമാണ് പവാർ വിശദീകരണം നൽകുന്നത്.

Read also: പ്രവര്‍ത്തകനെ ഫോട്ടോ ഫ്രെയിമില്‍ നിന്ന് തള്ളിമാറ്റുന്ന ശരദ് പവാർ; വിമർശനവുമായി പ്രധാനമന്ത്രി

ബിജെപിയും ശിവസേനയും ഒരുമിച്ചാണ് മത്സരിച്ചത്. ഞങ്ങളും കോൺഗ്രസും ഒരുമിച്ചും. അവർ അവരുടെ വഴി തെരഞ്ഞെടുക്കട്ടെ, ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയവുമായി നീങ്ങുമെന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പവാർ വ്യക്തമാക്കിയത്. എൻസിപി കോൺഗ്രസ് സഖ്യം ശിവസേനയുമായി കൈകോർക്കില്ലെന്നാണ് ഇതോടെ പുറത്തുവരുന്ന റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button