Latest NewsNewsFootballSports

ലോകകപ്പ് യോഗ്യതേടി ഇന്ത്യ ഇന്നിറങ്ങും; ഛേത്രിയും സംഘവും ആത്മവിശ്വാസത്തിൽ

മസ്‌ക്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോള്‍ ടീം ഇന്ന് കളമിറങ്ങും. യോഗ്യത റൗണ്ടില്‍ ഇന്ത്യ ഇന്ന് നേരിടുക ശക്തരായ ഒമാൻ ടീമിനെയാണ്. അല്‍ സീബ് സ്റ്റേഡിയത്തിൽ രാത്രി 8.30നാണു മത്സരം.

നിലവിൽ, ഗ്രൂപ്പ് മത്സരങ്ങളിൽ നാല് കളിയില്‍നിന്ന് മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. ഒന്‍പത് പോയന്റുള്ള ഒമാനാകട്ടെ രണ്ടാം സ്ഥാനത്താണ്.

ഈ കളിയിൽ പരാജയപ്പെട്ടാൽ ഇന്ത്യയുടെ അവസാന പ്രതീക്ഷ മങ്ങിയേക്കും. നാല് കളിയില്‍ മൂന്നിലും ജയിച്ചാണ് ഒമാന്റെ വരവ്.

പ്രതിരോധനിരയില്‍ മന്ദര്‍റാവു ദേശായിക്ക് പകരം നിഷുകുമാറോ, സുഭാഷിഷ് ബോസോ കളിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം, പരിക്കുമൂലം മാറി നിന്ന മലയാളി താരം അനസ് എടത്തൊടികയും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. മധ്യനിരയിലേക്ക് അനിരുദ്ധ് ഥാപ്പ തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യനിരതാരം അഹമ്മദ് കാനോയിലാണ് ഒമാന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button