Latest NewsIndia

മമതയും ഒവൈസിയും നേർക്കുനേർ, മുസ്ലീംകളോട് വോട്ട് ചോദിക്കുന്നത് മമത അവസാനിപ്പിക്കണമെന്നു ഒവൈസി

അനധികൃത കുടിയേറ്റം വലിയ പ്രശ്‌നമായ ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയിലായിരുന്നു മമതയുടെ റാലി.

ഹൈദരാബാദ്: വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഉവൈസിയും തമ്മില്‍ കടുത്ത വാക്‌പോര്. ന്യൂനപക്ഷ തീവ്രവാദമെന്ന മമതയുടെ പരാമർശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. ബംഗാളിലെ കൂച് ബിഹാറില്‍ തിങ്കളാഴ്ച നടന്ന റാലിക്കിടെയാണ് മമത ഉവൈസിക്കെതിരെ ആഞ്ഞടിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ എന്ന പോലെ തീവ്രവാദം ന്യുനപക്ഷങ്ങള്‍ക്കിടയിലും രൂപപ്പെടുകയാണ്. ബി.ജെ.പിയില്‍ നിന്നും പണംകൈപ്പറ്റുന്ന ഒരു രാഷ്ട്രീയ കക്ഷി ഹൈദരാബാദിലുണ്ട്. അത് പശ്ചിമ ബംഗാളില്‍ നിന്നല്ലെന്നും മമത പറഞ്ഞു.

അനധികൃത കുടിയേറ്റം വലിയ പ്രശ്‌നമായ ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയിലായിരുന്നു മമതയുടെ റാലി.പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ കടക്കാന്‍ അനുവദിക്കുകയും മുസ്ലീമുകളെ തരംതാഴ്ത്തി കാണിക്കുകയും ചെയ്യുന്നതാണ് തീവ്രവാദം. മുസ്ലീംകളോട് വോട്ട് ചോദിക്കുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിക്ക് ഭയവും നിരാശയുമാണ്- ഉവൈസി പറഞ്ഞു.ഹൈദരാബാദില്‍ നിന്നുള്ള തങ്ങള്‍ കുറച്ചുപേരെ കുറിച്ചാണ് ദീദിക്ക് ആശങ്കയെങ്കില്‍ എങ്ങനെയാണ് ബംഗാളില്‍ ബി.ജെ.പി 18ല്‍ നിന്നും 42 സീറ്റുകലേക്ക് ഉയര്‍ന്നതെന്ന് പറയണം.

 

നില പരുങ്ങലിലാകുന്നതിന്റെ അങ്കലാപ്പിലാണ് മമതയെന്നും ഉവൈസി ട്വിറ്ററിലൂടെ പ്രതികരിച്ചു.അതേസമയം ബംഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാർ ചില പാർട്ടികളുടെ പിൻബലത്തിൽ പല സംസ്ഥാനങ്ങളിലും സ്ഥാനമുറപ്പിച്ചത് രാജ്യത്തിന് തന്നെ ഭീഷണിയാണ്.പൗരത്വ ബില്ലിനെ എതിർക്കുന്ന സംസ്ഥാനമാണ് വെസ്റ്റ് ബംഗാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button