Latest NewsUAENewsGulf

ഷെയ്ഖ് ഖലീഫയുടെ സഹോദരന്‍ അന്തരിച്ചു: യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

അബുദാബി•യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച രാത്രി അന്തരിച്ചു. പ്രസിഡന്റിന്റെ സഹോദരന്റെ നിര്യാണത്തെത്തുടര്‍ന്ന് യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യു.എ.ഇ പതാക പകുതി താഴ്ത്തിക്കെട്ടും.

ഷെയ്ഖ് സുൽത്താന്റെ നിര്യാണത്തില്‍ വിവിധ യു.എ.ഇ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി.

‘ഷെയ്ഖ് സുൽത്താൻ ബിൻ സായിദിന്റെ മരണത്തിൽ യുഎഇയിലെയും അൽ നഹ്യാൻ കുടുംബത്തിലെയും അംഗങ്ങളോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം അവന്റെ ആത്മാവിനെ അനുഗ്രഹിക്കുകയും കരുണയും പറുദീസയും നൽകുകയും ചെയ്യട്ടെ’.- യു.എ.ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button