Latest NewsUAENewsGulf

ഷെയ്ഖ് സുല്‍ത്താന്റെ ഖബറടക്കം ഇന്ന്

അബുദാബി•തിങ്കളാഴ്ച അന്തരിച്ച ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം ബുധനാഴ്ച അബുദാബിയില്‍ ഖബറടക്കും. ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം അൽ ബതീനിലെ ആദ്യ പള്ളിയിൽ ശവസംസ്‌കാരം നടത്തും.

ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ മുഷ്‌രിഫ് കൊട്ടാരത്തിൽ വെള്ളിയാഴ്ച വരെ അനുശോചനം സ്വീകരിക്കും.

യു.എ.ഇ പ്രസിഡന്റിന്റെ പ്രതിനിധിയായിരുന്ന ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനായിരുന്നു

അന്തരിച്ച നേതാവിന് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും അനുശോചനവും ആദരാഞ്ജലികളും പ്രവഹിക്കുകയാണ്.

രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യു.എ.ഇ പതാക പകുതി താഴ്ത്തിക്കെട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button