Latest NewsNewsHealth & Fitness

പ്രഭാത ഭക്ഷണവും കുടവയറും തമ്മില്‍ ഇങ്ങനെ ഒരു ബന്ധമുണ്ട്

കുടവയര്‍ കുറയ്ക്കാന്‍ വേണ്ടി പല വഴികളും അന്വേഷിക്കും. ഒടുവില്‍ പ്രഭാത ഭക്ഷണം പോലും ഒഴിവാക്കും ചിലര്‍. പ്രഭാതഭക്ഷണം ഉപേക്ഷിക്കുക വഴി വയര്‍ കുറയുമെന്ന ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ക്കൂടുതല്‍ ദോഷമാണ് ഉണ്ടാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിത വണ്ണം കുറയ്ക്കുന്നതില്‍ പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ഒഴിവാക്കാനാവത്തതാണ്. നിങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ വിശപ്പ് കുറയുകയും പിന്നീട് വലിച്ചു വാരി തിന്നാനുള്ള ആഗ്രഹം ഇല്ലാതാവുകയും ചെയ്യുന്നു.

ഇങ്ങനെയാണ് അമിത വണ്ണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. അതേസമയം ശക്തിയും ഊര്‍ജവുമൊക്കെ നല്‍കുന്നതിന് പ്രഭാത ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. രാത്രി പത്ത് മണിക്ക് ഭക്ഷണം കഴിക്കുന്നയൊരാള്‍ പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭക്ഷണം കഴിക്കുക. വിശപ്പ് കാരണം പതിവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. ഇത് വയര്‍ കുറയുന്നതിന് പകരം കൂടാനാണ് കാരണമാകുക.

ഒരു പരിധിവരെ ആഹാര ശീലം തന്നെയാണ് കുടവയറിന് കാരണമാകുന്നത്. ഹോട്ടല്‍ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ആഹാരവുമൊക്കെ കുടവയറിന് കാരണമാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതല്ലാതെ ഒന്നും കഴിക്കാതെ കുടവയറ് കുറയ്ക്കാന്‍ നോക്കരുത്. ആഹാരത്തിന്റെ അളവ് ഒരു പരിധിയില്‍ കുറയാനും പാടില്ല. ആഹാരം മിതമായി കഴിക്കുക. പറ്റുമെങ്കില്‍ എല്ലാ രണ്ടു മണിക്കൂറിലും ചെറിയ അളവുകളില്‍ ഭക്ഷണം കഴിക്കുക.

നന്നായി വെള്ളം കുടിക്കുക. ദിവസം ചുരുങ്ങിയത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക വ്യായാമമാണ് കുടവയര്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി. ഒപ്പം പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം. പ്രോട്ടീനും നാരുകളും കൂടുതലായി അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കുക. അടിവയറ്റില്‍ അടിഞ്ഞ കൊഴുപ്പുനീക്കാന്‍ ഇവ രണ്ടും അത്ഭുതകരമായ രീതിയില്‍ സഹായിക്കും. യോഗയും വ്യായാമവും ഇഷ്ടപ്പെട്ട കളികളും വഴി സ്‌ട്രെസ്സ് ഒഴിവാക്കുക. നന്നായി ഉറങ്ങുക. ശരിയായ, ആവശ്യത്തിനുള്ള ഉറക്കം ആരോഗ്യത്തെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button