KeralaLatest NewsNews

പിഎസ്‌സി: സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി

തിരുവനന്തപുരം: ഏഴ് പൊലീസ് ബെറ്റാലിയനുകളിലേക്കുമുള്ള സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി. നിയമന ശുപാര്‍ശ മെമ്മൊ നാളെക്കൊണ്ട് വിതരണം പൂര്‍ത്തിയാക്കും. 2805 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കുന്നത്. വിവാദമായ കാസര്‍ഗോഡ് ജില്ലയിലെ പട്ടിക ഉള്‍പ്പെടെയാണിത്.

എറണാകുളം ജില്ലാ ഓഫീസ് – 28, തിരുവനന്തപുരം ജില്ലാ ഓഫീസ് – 638, തൃശൂര്‍ ജില്ലാ ഓഫീസ് – 677, പത്തനംതിട്ട ജില്ലാ ഓഫീസ് -511, കാസര്‍ഗോഡ് ജില്ലാ ഓഫീസ് – 387, ഇടുക്കി ജില്ലാ ഓഫീസ് – 2, മലപ്പുറം ജില്ലാ ഓഫീസ് (എം.എസ്.പി.)- 562 എന്നിങ്ങനെയാണ് വിവിധ ജില്ലാ ഓഫീസുകളില്‍ നിന്ന് നിയമനശിപാര്‍ശ മെമ്മൊ നല്‍കുന്നവരുടെ എണ്ണം. ഇന്നും നാളെയുമായി(വെള്ളി) ഈ നടപടികള്‍ പൂര്‍ത്തിയാകും.

പിഎസ്‌സി സാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിഫിക്കേഷന്‍ ഉറപ്പാക്കികൊണ്ടാണ് നിയമനശുപാര്‍ശ കൈമാറിയത്. പിഎസ്‌സി നിയമന ശുപാര്‍ശ ചെയ്യുന്നവരുടെ തിരിച്ചറിയല്‍ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖപ്പെടുത്തണമെന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് കമ്മീഷന്‍ നടപ്പാക്കിയത്.

ALSO READ: ഷീ-ടാക്‌സി: വനിതാ ഡ്രൈവർക്കും ഉടമകൾക്ക് അപേക്ഷിക്കാം

കമ്മീഷന്റെ പ്രൊഫൈലിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുളള ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും അവരുടെ പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്തു കഴിഞ്ഞതായി പിഎസ്‌സി അറിയിച്ചു. 7 ജില്ലാ ഓഫീസുകളിലായി, 1400ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ ആധാറില്‍ സൂക്ഷിച്ചിട്ടുളള വിവരങ്ങള്‍ പരിശോധിച്ചു ഉറപ്പുവരുത്തി നിയമനശുപാര്‍ശ കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button