Latest NewsNewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടം : ആറുപേർക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. അബഹയില്‍ നിന്ന് ഖമീസ് മുശൈത്തിലേക്കുള്ള അല്‍മിയ റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ് രണ്ടുപേര്‍ മരണപ്പെട്ടത്. ശേഷം പിക്ക് അപ്പ് വാഹനം, നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചു.

Also read : ഗൾഫ് രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

രണ്ട് വാഹനങ്ങള്‍ക്കും തീപിടിക്കുകയും പിക്ക് അപ്പ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ നാലുപേര്‍ വെന്തുമരിക്കുകയുമായിരുന്നു. തീപിടിച്ച കാറില്‍ യാത്രക്കാരുണ്ടായിരുന്നില്ല. മരിച്ചവർ ഏത് രാജ്യക്കാരാണെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button